കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കവല ഹാപ്പിനഗര്‍ പറമ്പിൽ ഷിഹാബിെൻറ ഭാര്യ ബിൻസി (36 ) മാള്‍ട്ടയിൽ നിര്യാതയായി. ഒരു വർഷമായി മാൾട്ടയിലെ മാറ്റര്‍ ഡി ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്ത് ബോധമറ്റ നിലയില്‍ കണ്ടെത്തിയ ബിന്‍സിയെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടിവാട് കൊടത്താപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഹന, ഹിസ. ഖബറടക്കം പിന്നീട്.