മട്ടാഞ്ചേരി: പെയിൻറിങ് ജോലിക്കിടെ ഫ്ലോട്ടിങ് ബോക്സ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. മട്ടാഞ്ചേരി ചക്കരയിടുക്ക് പള്ളിക്ക് സമീപം അടപ്പിള്ളി വീട്ടിൽ പരേതനായ ഹൈദറിെൻറ മകൻ എ.എച്ച്. അബ്ദുൽ വഹാബാണ് (56) മരിച്ചത്. ബുധനാഴ്ചയാണ് സംഭവം.പോൺ ടൂൺ (ബാർജ്) നീറ്റിലിറക്കുന്നതിന് മുന്നോടിയായി ശേഷിക്കുന്ന പെയിൻറിങ് ജോലികൾ പൂർത്തിയാക്കാൻ ഉയർത്തുന്നതിനിടെ ക്രെയിെൻറ ബെൽറ്റ് പൊട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പുതുവൈപ്പ് നെടിയറ വീട്ടിൽ ലാലൻ (58) തൽക്ഷണം മരിച്ചിരുന്നു. ബെൽറ്റ് പൊട്ടിയ ആഘാതത്തിൽ ആടി ഉലഞ്ഞ ഫ്ലോട്ടിങ് ബോക്സ് തട്ടിയാണ് വഹാബിന് ഗുരുതര പരിക്കേറ്റത്. വഹാബ് സി.പി.ഐ പ്രവർത്തകനും ബോധന വായനശാല ഭാരവാഹിയുമാണ്. ഭാര്യ: ഫൗസി. മക്കൾ: ബിനു വഹാബ് , സബ വഹാബ് .