തൃപ്പൂണിത്തുറ: ഇരുമ്പനത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാനഗറില്‍ മൂര്‍ക്കനാട്ട് പരേതനായ ശ്രീനിവാസെൻറ മകന് മനോജാണ് (40) മരിച്ചത്. ഇരുമ്പനം റിഫൈനറി റോഡരികില്‍ തണ്ണീര്‍ച്ചാല്‍ പാര്ക്കിന് അടുത്താണ് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടത്. മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തമൊഴുകിയ നിലയിലായിരുന്നു. കാല്‍മുട്ടിനു താഴെ മുറിവും പോറലേറ്റത് പോലെയുള്ള പാടുകളുമുണ്ട്. വ്യാഴാഴ്ച രാത്രിയായിട്ടും മനോജിനെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വെള്ളിയാഴ്ച രാവിലെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജിലുള്ള മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. മനോജ്് പെയിൻറിങ് തൊഴിലാളിയാണ്. മാതാവ്: ലീല. സഹോദരങ്ങള്‍: ബാബു, വിദ്യ, പരേതരായ ശ്രീകുമാര്‍, വിജയകുമാര്‍.