ആലുവ: യുവാവിനെ ഹോംസ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മണ്ണഞ്ചേരി പുന്നാട് പുത്തൻ വീട്ടിൽ ഹനീഫിെൻറ മകൻ മുഹമ്മദ് അസറുദ്ദീനാണ് (25) മരിച്ചത്. മൂന്ന് ദിവസം മുമ്പ് നഗരത്തിൽ ജോലി തേടിയെത്തിയതാണ്. തൊഴിലില്ലാതെ വിഷമിക്കുകയാണെന്നും പറഞ്ഞ് ആലുവയിലെത്തിയ ഇയാൾക്ക് ഇൻറീരിയർ ഡിസൈനിങ് നടത്തുന്ന ഒരാൾ കാസിനോ തിയറ്ററിനടുത്തുള്ള ഹോം സ്റ്റേയിൽ അഭയം നൽകുകയായിരുന്നു. വെള്ളിയാഴ്ച ജോലിക്കായി ഫോണിൽ വിളിച്ചപ്പോൾ മറുപടിയുണ്ടായില്ല. തുടർന്ന് ഹോം സ്റ്റേയിൽ വന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. വൈകീട്ട് നാല് മണിക്ക് ശേഷമാണ് ബന്ധുക്കൾ എത്തിയത്. തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും.