ആലുവ: പട്ടേരിപ്പുറം കളപ്പുരക്കൽ പരേതനായ വർഗീസിെൻറ മകൻ ജോയ് കളപ്പുരക്കൽ (71) നിര്യാതനായി. കേരള ആക്ഷൻഫോഴ്സ് ഗവേണിങ് കൗൺസിൽ അംഗവും സാമൂഹിക പ്രവർത്തകനും പ്രഫഷനല്‍ നാടക സമിതികളുടെ പിന്നണി പ്രവര്‍ത്തകനുമായിരുന്നു. മേഖലയിലെ അനാഥ മൃതദേഹങ്ങൾ സംസ്കരിക്കാൻ നേതൃത്വം നൽകിയിരുന്നു. ഭാര്യ: ഫിലോമിന. മക്കൾ: സിനി, മാർട്ടി, ജെറിൻ. മരുമക്കൾ: മാത്യൂസ്, മജുഷ.