തൃപ്പൂണിത്തുറ: മധ്യവയസ്കെൻറ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എരൂര്‍ മാത്തൂര്‍ റെയില്‍പാലത്തിന് കിഴക്കുവശം അരഞ്ഞാലില് റോഡില്‍ കൈതളായില്‍ ശ്രീധരമേനോെൻറ മകന് സേതുമാധവനെയാണ് (58) മരിച്ചനിലയില്‍ കണ്ടത്.
ഭവന്‍സ് സ്കൂൾ അറ്റന്‍ഡറായ ഇയാൾ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഭാര്യയും മകനും മാറിത്താമസിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് മുറിയില്‍ മൃതദേഹം കണ്ടത്. എന്നാല്‍, മുറിയില്‍ കാര്യമായ നാശമുണ്ടായിട്ടില്ല. വെള്ളിയാഴ്ച വൈകീട്ട് മുതല്‍ ഇയാളെ കാണാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണത്തിലായിരുന്നു.
ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.