കാലടി: കാഞ്ഞൂർ പുതിയടത്ത് െെബക്കിൽ മിനിലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു. തെക്കേ അങ്ങാടി പുതിയവീട്ടിൽ ദിലീപ്കുമാറാണ് (48) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അപകടം. ബൈക്കിൽ പോയ ദിലീപിനെ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഉടൻ കാഞ്ഞൂർ വിമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: സ്മിത. മക്കൾ: അതുൽകൃഷ്ണ, സമന്യൂത. സംസ്കാരം പിന്നീട്.