കളമശ്ശേരി: ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കുകയായിരുന്ന ഉദ്യോഗസ്ഥയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശ്ശേരി പത്തടിപ്പാലം പാരിജാതം റോഡിൽ അപ്പാർട്ട്മെൻറിൽ താമസിച്ചുവന്ന കൊല്ലം ഓച്ചിറ ഉലമ്പള്ളി വീട്ടിൽ ബിന്ദുവാണ് (42) മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കൊല്ലത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മോട്ടോർ ആക്സിഡൻറ് ട്രൈബ്യൂണൽ (എം.എ.സി.ടി) ഉദ്യോഗസ്ഥയാണ്. ഭർത്താവ്: മധു. മക്കൾ: ഹൃഷികേശ്, ഹൃതിക.