കോതമംഗലം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെല്ലിമറ്റം കോളനിപ്പടി വരുകാലായിൽ പരേതനായ ജമാലിെൻറ മകൻ ജംനാസാണ് (32) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കോതമംഗലം പെരുമ്പാവൂർ റോഡിൽ ഇരുമലപ്പടിക്ക് സമീപം ജംനാസ് സഞ്ചരിച്ച ബുള്ളറ്റ് പിക്അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ലിമറ്റം കലാഗൃഹത്തിലെ ഡ്രൈവറാണ്. ഭാര്യ: അജ്മി. ഏകമകൻ: ഐദാൻ. മാതാവ്: നബീസ.