പള്ളുരുത്തി: കടേഭാഗം എ.കെ.ജി ലെയിനിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളുരുത്തി പഞ്ചായത്ത് രാജ് റോഡ് വട്ടത്തറ ലെയിനിൽ തോപ്പുംപറമ്പിൽ ദിനേശെൻറ മകൻ ദിനേശാണ് (37) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റ് വഴിയിൽ കിടന്ന യുവാവിനെ നാട്ടുകാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മാതാവ്: വാസിനി. ഭാര്യ: ശാലിനി. മക്കൾ: നിരഞ്ജൻ, നിവേദ്യ.