മൂവാറ്റുപുഴ: ഹോട്ടലിെൻറ മേൽക്കൂര മേയുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. വാളകം ബഥനി പടി.കുറുങ്കാട്ടുമൂലേൽ ജേക്കബ് ജോസഫാണ് (59) തിങ്കളാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മേക്കടമ്പിൽ പ്രവർത്തിക്കുന്ന ഹോട്ടലിെൻറ മേൽക്കൂര മേയുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഭാര്യ: ഡെയ്സി. മക്കൾ: രേഷ്മ, മിൽട്ടൺ, മാർട്ടിൻ. സംസ്കാരം ബുധനാഴ്ച 2.30ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ.