കളമശ്ശേരി: പാളം മുറിച്ചുകടന്ന കെട്ടിട നിർമാണ തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. ഒഡിഷ സ്വദേശി സഞ്ജയ് നായികാണ് (37) മരിച്ചത്. കളമശ്ശേരി വട്ടേക്കുന്നം ഭാഗത്താണ് അപകടം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.