കോതമംഗലം: വാരപ്പെട്ടി കണ്ടോത്തുപടി ശിവനിലയം തിരുവള്ളുവർ ജ്ഞാനമഠം ആചാര്യൻ എ. ശിവാനന്ദൻ (70 ) നിര്യാതനായി. കേരളത്തിൽ ഉടനീളം തിരുവള്ളുവർ ജ്ഞാനമഠങ്ങൾ സ്ഥാപിച്ചു. ദ്രാവിഡ പാർട്ടി ഓഫ് ഇന്ത്യ എന്ന രാഷ്ട്രീയ കക്ഷി രൂപവത്കരിച്ച് അയ്യങ്കാളി, അംബേദ്കർ അനുസ്മരണ--ങ്ങളും ഭരണഘടനയെ മുൻനിർത്തി നിരവധി പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സാമിനി, ഭീം ആനന്ദ സരസ്വതി. മരുമകൻ: ജയ്സൻ.