കോട്ടയം: അമ്മയുടെ സംസ്കാരം നിശ്ചയിച്ച ദിനത്തിൽ മകനെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം നഗരസഭാംഗം സിൻസി പാറേലിെൻറ ഭർത്താവ് നാഗമ്പടം റെയിൽവേ സ്റ്റേഷന് സമീപം പാറേൽ വീട്ടിൽ ജോവാനി തോമസിനെയാണ് (64) പുത്തനങ്ങാടി തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിെൻറ മാതാവ് എലിസബത്ത് തോമസ് മരിച്ചത്. ഇവരുടെ സംസ്കാരം ബുധനാഴ്ച നിശ്ചയിച്ചിരിക്കുകയായിരുന്നു. രണ്ടുമാസം മുമ്പ് ജോവാനിയുടെ സഹോദരി വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സഹോദരിയുടെ മൃതദേഹം കാണാനാവാത്തതിൽ സമ്മർദത്തിലായിരുന്നു. മാനസിക ബുദ്ധിമുട്ടുകളെത്തുടർന്ന് ചികിത്സയും തേടി. അമ്മയുടെ മരണത്തോടെ അതീവ ദുഃഖിതനായിരുെന്നന്ന് ബന്ധുക്കൾ പറയുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ ജോവാനിയെ വീട്ടിൽനിന്ന് കാണാതായി. ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടെ ബുധനാഴ്ച പുലർച്ചയോടെ പുത്തനങ്ങാടി തൂമ്പിൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. താഴത്തങ്ങാടി ഇടയ്ക്കാട്ടുപള്ളിയിൽ അമ്മയുടെയും മകെൻറയും സംസ്കാരം ഒരേ കല്ലറയിൽ നടന്നു. ജോവാനിയുടെ മക്കൾ: സഞ്ജന പാറേൽ, അഡ്വ. സിമ്രാൻ പാറേൽ.