കോട്ടയം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മുൻ ജനറൽ ട്രഷററും പവർവിഷൻ ടി.വി ചാനൽ ഡയറക്ടറുമായ സജി പോളിെൻറ പിതാവ് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കഞ്ഞിക്കുഴി മടത്തിക്കാട്ടിൽ എം.എം. പൗലോസ് (90) നിര്യാതനായി. തിരുവല്ല മഠത്തിക്കാട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ഏലിയാമ്മ പോൾ. മറ്റ് മക്കൾ: മാത്യു പോൾ, ജേക്കബ് പോൾ, ബ്ലെസി എബ്രഹാം, ലൗലി പോൾ. മരുമക്കൾ: ജെസി മാത്യു, സൂസൻ ജേക്കബ്, കുഞ്ഞുമോൾ സജി, എബി എബ്രഹാം (പവർവിഷൻ യു.എസ്.എ പ്രസിഡൻറ്), പരേതനായ ഫിബി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വസതിയിൽ ശുശ്രൂഷകൾക്കുശേഷം 11ന് മൂലേടം ഐ.പി.സി സഭ സെമിത്തേരിയിൽ.