മട്ടാഞ്ചേരി: ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ റോഡിലെ കുഴിയിൽ വീണ് തലക്ക് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു. മട്ടാഞ്ചേരി കൊച്ചുപറമ്പിൽ സലാമിെൻറ ഭാര്യ സുബൈദയാണ് (47) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെ പാലസ് റോഡിലായിരുന്നു അപകടം. ഭർത്താവ് സലാമിനൊപ്പം ഇരുചക്ര വാഹനത്തിെൻറ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യവേ കുഴിയിൽ ചാടുകയും സുബൈദ റോഡിലേക്ക് വീഴുകയുമായിരുന്നു. മക്കൾ: സജീർ, സനീർ.