കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഇസിദോര്‍ വെള്ളപ്ലാക്കല്‍ എസ്.എച്ച് (78) നിര്യാതയായി. മീങ്കുന്നം, കടവൂര്‍, മൈലക്കൊമ്പ്, ആയവന, രാജാക്കാട്, കല്ലാര്‍കുട്ടി, പ്രൊവിന്‍ഷ്യല്‍ ഹൗസ് കോതമംഗലം, പൈങ്കുളം ഹോസ്പിറ്റല്‍ കോണ്‍വൻറ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആരക്കുഴ വെള്ളപ്ലാക്കല്‍ പരേതരായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോര്‍ജ് ജോസഫ്, മേരി, ജോസ്, സിസ്റ്റര്‍ മേഴ്സിലിറ്റ് എസ്.എച്ച് (സുപ്പീരിയര്‍, പുറപ്പുഴ എസ്.എച്ച് കോണ്‍വൻറ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മൈലക്കൊമ്പ് തിരുഹൃദയ മഠം സെമിത്തേരിയില്‍.