ചങ്ങനാശ്ശേരി: വേണുനിവാസില്‍ വേണുഗോപാലന്‍ നായര്‍ (71) നിര്യാതനായി. വിമുക്തഭടനും പുഴവാത് എന്‍.എസ്.എസ് കരയോഗം ജോയൻറ് സെക്രട്ടറിയുമാണ്. ഭാര്യ: പ്രസന്നകുമാരി കിടങ്ങറ ചേറുതറ കുടുംബാംഗം. മക്കള്‍: സ്മിത (ഉദയഗിരി ആശുപത്രി, ചങ്ങനാശ്ശേരി), സൗമ്യ. മരുമക്കള്‍: സന്തോഷ്, സുനില്‍ (കെ.എസ്.ഇ.ബി, വായ്പൂര്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.