കോട്ടയം: മാധ്യമ പ്രവർത്തകനും കോട്ടയം പനച്ചിക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ ടി.കെ. ഗോപാലകൃഷ്ണൻ (ടി.കെ.ജി -61 ) നിര്യാതനായി. കേരളകൗമുദി, ദേശാഭിമാനി എന്നിവിടങ്ങളിൽ കോട്ടയം ബ്യൂറോ റിപ്പോർട്ടറായും കലാകൗമുദി, മെട്രോ വാർത്ത എന്നിവിടങ്ങളിൽ ബ്യൂറോ ചീഫായും പ്രവർത്തിച്ചിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ 8.30ന് പ്രസ് ക്ലബിൽ പൊതുദർശനത്തിനുശേഷം വസതിയിലേക്ക് കൊണ്ടുപോകും. ഭാര്യ: വിജയകുമാരി. മക്കൾ: നന്ദ ഗോപു, ഗോപിക. സംസ്കാരം വൈകീട്ട് നാലിന് ചോഴിയക്കാട്ടുള്ള വീട്ടുവളപ്പിൽ.