പനമറ്റം: സർവേ വകുപ്പ് റിട്ട. അസി.ഡയറക്ടർ പടിഞ്ഞാറ്റേൽ എം.ജെ. കരുണാകരൻ നായർ (76) നിര്യാതനായി. പനമറ്റം വടക്ക് 265-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ്, പനമറ്റം ഭഗവതിക്ഷേത്ര ദേവസ്വം മാനേജർ, സെക്രട്ടറി, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ യൂനിറ്റ് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: ദിലീപ്കുമാർ, ആശ. മരുമക്കൾ: സിന്ധു (തുണ്ടിയിൽ, മുറിഞ്ഞപുഴ), വിനോദ്കുമാർ (കെ.എസ്.ഇ.ബി, മുണ്ടക്കയം).