പള്ളുരുത്തി: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് സംഭവസ്ഥലത്ത് മരിച്ചു. തോപ്പുംപടി പട്ടേൽ മാർക്കറ്റ് റോഡ് കുറുപ്പന്തറ വീട്ടിൽ ഷാജുവിെൻറ മകൻ ജെഗിനാണ് (31) മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് പടിഞ്ഞാറ് ഐലൻഡ്_കുണ്ടന്നൂർ റോഡിലായിരുന്നു അപകടം. മാതാവ്: ഗീത. സഹോദരൻ: ഷഗിൻ.