പറവൂർ: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടിൽ ബിജിൽകുമാറിനെയാണ് (37) ബുധനാഴ്ച പുലർച്ച രണ്ടോടെ മരിച്ച നിലയിൽ കണ്ടത്. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അയൽവീട്ടിലെ യുവാവ് അന്വേഷിച്ചു ചെന്നപ്പോഴാണ് സംഭവം അറിഞ്ഞത്. കോവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന ബിജിൽകുമാർ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡിയോയിൽനിന്നുള്ള വരുമാനം കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പറവൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സജന. മകൻ: അഭിൻ (നാല്).