പാലാ: മുട്ടുചിറ ആരാധനമഠാംഗം സിസ്റ്റർ മൈക്കിൾ ചേന്നംകുളത്ത് എസ്.എ.ബി.എസ് (90) നിര്യാതയായി. മുത്തോലപുരം ചേന്നംകുളത്ത് പരേതരായ പൈലി_ത്രേസ്യ ദമ്പതികളുടെ മകളാണ്. മുത്തോലപുരം, കടുത്തുരുത്തി, വടകര, മുട്ടം, നസ്രത്തുഹിൽ സ്കൂളുകളിൽ 35 വർഷം അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. കാത്തിരമറ്റം, അന്ത്യാളം, പുതുവേലി, മുട്ടുചിറ ഭവനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മാത്യു ചേന്നംകുളത്ത്, പരേതരായ റോസമ്മ ജോസഫ് ചേറ്റാനിയിൽ, ചാക്കോ ചേന്നംകുളത്ത്, സെബാസ്റ്റ്യൻ ചേന്നംകുളത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുട്ടുചിറമഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം മുട്ടുചിറ ഫൊറോന പള്ളി സെമിത്തേരിയിൽ.