ചെങ്ങമനാട്: ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ എം.ജെ. ജോമിയുടെ പിതാവ് ചെങ്ങമനാട് പുതുവാശ്ശേരി മാലാതുരുത്ത് വീട്ടിൽ എം.എക്സ്. ജോസഫ് (82) നിര്യാതനായി. ചെങ്ങമനാട് മേഖലയിലെ ആദ്യകാല ഇത്തിൾ, കുമ്മായ വ്യവസായിയാണ്. ഭാര്യ: ത്രേസ്യ. മറ്റുമക്കൾ: മോളി, ലിസി, രാജി, റൂബി ജിജി (ചൂർണിക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ), റീന, വിജി. മരുമക്കൾ: കെ.എക്സ്. റോബർട്ട് (റിട്ട. എ.എഫ്.ഡി.സി), ജോസ് (റിട്ട. അശോക ടെക്സ്ൈറ്റൽസ്, ആലുവ), ജിജി, ജിൻസി ജോമി, വില്ലി (ഫിഷറീസ്), കെവിൻ മുയലൻ (ജോസ്കോ ജ്വല്ലറി, തൃശൂർ).