അങ്കമാലി: കേരള സ്പോർട്സ് കൗൺസിൽ മുൻ അംഗവും അങ്കമാലി ടെൽക് മാനേജറും ഹരിയാന ഇ.സി.ഇ ഇൻഡസ്ട്രീസ് ഡെപ്യൂട്ടി ജനറൽ മാനേജറുമായിരുന്ന അങ്കമാലി മുല്ലശ്ശേരി ദ്വാരകയിൽ വീട്ടിൽ കെ. രാമഭദ്രൻ (71) നിര്യാതനായി.ടെൽക്കിലെ ഐ.എൻ.ടി.യു.സി സ്ഥാപക നേതാവും ദീർഘകാലം ഓഫിസേഴ്സ് യൂനിയൻ നേതാവുമായിരുന്നു. കേരള പബ്ലിക് സെക്ടർ ഓഫിസേഴ്സ് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറി, കേരള ജൂഡോ അസോസിയേഷൻ, ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹി, അങ്കമാലി എൻ.എസ്. എസ് പ്രസിഡൻറ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: സി.വി. അബ്ജ. മക്കൾ: അനൂപ് (അസി. പ്രഫസർ, ഇലാഹിയ കോളജ് മൂവാറ്റുപുഴ), അനുജ. മരുമക്കൾ: ചിഞ്ചു അനൂപ് (അസി. പ്രഫസർ, ഡിസ്റ്റ്, അങ്കമാലി), ശിവകുമാർ (അസി. ഡയറക്ടർ, ഇ.ആൻഡ് വൈ).