കമ്പ്യൂട്ടർ ഗെയിമിന് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ
പൊൻകുന്നം: തിരുവോണനാളിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരാലി-ഒട്ടയ്ക്കൽ റോഡിൽ ആനിക്കുഴിയിൽ മാനസ് ഹരിദാസാണ് (21) മരിച്ചത്. സംഭവസമയം വീട്ടിൽ ആരുമില്ലായിരുന്നു. അമ്മയും സഹോദരിയും കുടുംബവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വീട്ടിൽ കൂടുതൽ സമയവും ഒറ്റപ്പെട്ടുകഴിയുകയായിരുന്നു മാനസ്. ഈ സമയം മുഴുവൻ കമ്പ്യൂട്ടർ ഗെയിമിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ ശീലത്തെ തുടർന്ന് നേരേത്ത കൗൺസലിങ്ങിന് വിധേയനാക്കിയിരുന്നുവെന്നും ബന്ധുക്കൾ പൊൻകുന്നം പൊലീസിൽ മൊഴിനൽകി. പിന്നീട് ചികിത്സക്ക് പോകാതായെന്നും ബന്ധുക്കൾ പറഞ്ഞു. പിതാവ്: ഹരിദാസ്(ഖത്തർ). മാതാവ്: ജയശ്രീ. സഹോദരി: മനസിജ.