പാലാ: നെല്ലിയാനി നിത്യാരാധന മഠാംഗമായ സിസ്റ്റർ മേരി ഫെബ്രോണിയ (91) നിര്യാതയായി. മൂഴൂർ തണ്ണിപ്പാറ പരേതരായ ചാണ്ടിയുടെയും ഏലിയാമ്മയുടെയും മകളാണ്. വടക്കര, മുത്തോലപുരം, കാഞ്ഞിരമറ്റം ഹൈസ്കൂളുകളിലായി 28 വർഷക്കാലം അധ്യാപികയായും ഹെഡ്മിസ്ട്രസായും പ്രവർത്തിച്ചിട്ടുണ്ട്. റോമിലെ എയ്ഞ്ചെലിയം യൂനിവേഴ്സിറ്റിയിൽനിന്ന് ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്ന് ഗവേഷണത്തിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്. പ്രൊവിൻഷ്യൽ കൗൺസിലർ, ധ്യാനപ്രസംഗക എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്ഷയജ്യോതിസ്, അവർണനീയമായ ധ്യാനവും നമ്മുടെ ദൗത്യവും എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ ചാണ്ടി തോമസ്, മറിയാമ്മ തോമസ്, ഫാ. ജോസഫ് തണ്ണിപ്പാറ, ടി.ടി. മാത്യു, സിസ്റ്റർ ലിസ്യു എസ്.എ.ബി.എസ്, പാപ്പച്ചൻ, ഫാ. സഖറിയാസ് തണ്ണിപ്പാറ, ബേബിച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നെല്ലിയാനി മഠംവക സെമിത്തേരിയിൽ.