ഏഴാച്ചേരി: തെങ്ങുംപള്ളിക്കുന്നേൽ ജോയി ജോസഫ് (76) നിര്യാതനായി. കേരള കോൺഗ്രസ് (എം) നേതാവും സഹകാരിയും പൊതുപ്രവർത്തകനുമായിരുന്നു. ഏഴാച്ചേരി സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, മീനച്ചിൽ റബർ മാർക്കറ്റിങ് സൊസൈറ്റി വൈസ് പ്രസിഡൻറ്, മീനച്ചിൽ സർക്കിൾ സഹകരണ യൂനിയൻ അംഗം, ലയൺസ് ക്ലബ് ഓഫ് പാലാ സ്പൈസ്വാലി മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജയമ്മ ജോയി. മക്കൾ: ബിബിൻ, ബിൽമ. മരുമക്കൾ: സ്റ്റെഫിൻ, റൂബിൾ. സഹോദരങ്ങൾ: സിസ്റ്റർ സലോമി, സിസ്റ്റർ അൽഫോൻസ് മരിയ, പരേതരായ ജോസഫ് മാത്യു, ജോസഫ് അലക്സാണ്ടർ, ത്രേസ്യാമ്മ, മറിയക്കുട്ടി, ഏലിക്കുട്ടി, ചിന്നമ്മ ജോസഫ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് അന്ത്യാളം സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.