അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൂറിസ്റ്റ് ബസ് ജീവനക്കാരൻ മരിച്ചു. പാറക്കടവ് ചിറ്റേത്ത് വീട്ടിൽ സി.കെ. മോഹനനാണ് (55) മരിച്ചത്. ജൂൺ 21ന് ദേശീയപാതയിൽ ആലുവ മുട്ടം കവലയിലായിരുന്നു അപകടം. ഇടപ്പള്ളിയിലെ സ്വകാര്യ ട്രാവൽസ് ഏജൻസീസിലെ ക്ലീനറായിരുന്ന മോഹനൻ പുലർച്ച ചായ കുടിക്കാൻ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ചരക്ക് വാഹനം ഇടിക്കുകയായിരുന്നു. ഒരു മാസത്തോളം അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശേഷം വീട്ടിൽ ചികിത്സ നടത്തിവരുകയായിരുന്നു. ഭാര്യ: വനജ. മക്കൾ: ശബരീഷ്, ശാരിക. മരുമകൻ: മനു.