പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡ് ഈട്ടുമ്മേൽ ഇ.കെ. മുരളീധരൻ (77) നിര്യാതനായി. മട്ടാഞ്ചേരി ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി, യോഗം കൗൺസിലർ, കൊച്ചി യൂനിയൻ ഡയറക്ടർ ബോർഡ് അംഗം എസ്.ഡി.പി.വൈ സ്കൂളുകളുടെ മാനേജർ, എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിങ് ഓഫിസർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. സാഹിത്യകാരൻ എന്നീ നിലയിലും പ്രശസ്തനായിരുന്നു. നിലവിൽ സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടറായി പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: കെ.പി. പാവന (റിട്ട. അധ്യാപിക, എസ്.ഡി.പി.വൈ സ്കൂൾ). മകൾ: അനു മുരളി (അധ്യാപിക, എസ്.ഡി.പി.വൈ ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: എസ്.അരുൺ.