പാലാ: മുത്തോലപുരം ആരാധന മഠാംഗം സിസ്റ്റര്‍ ആവില ട്രീസ എസ്.എ.ബി.എസ് (83) നിര്യാതയായി. ഇലഞ്ഞി കുളത്തുങ്കല്‍ പരേതരായ ജോണിെൻറയും അന്നമ്മയുടെയും മകളാണ്. പൈക, വടകര, കാഞ്ഞിരത്താനം, കാഞ്ഞിരമറ്റം, കടുത്തുരുത്തി, ഉള്ളനാട്, അരുവിത്തുറ, കൂടല്ലൂര്‍ സ്കൂളുകളിലായി 25 വര്‍ഷം അധ്യാപികയായി പ്രവര്‍ത്തിച്ചു. സുപ്പീരിയര്‍, അസി. സുപ്പീരിയര്‍, ഫാം മാനേജര്‍, മതാധ്യാപന ഹെഡ്മിസ്ട്രസ്, മിഷന്‍ലീഗ്, സാമൂഹികക്ഷേമ പ്രവര്‍ത്തക എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെല്ലിയാനി, മരങ്ങോലി, പൂവക്കുളം മഠങ്ങളിലും അംഗമായിരുന്നു. സഹോദരങ്ങള്‍: ഏലിക്കുട്ടി, മേരി ബേബി, പരേതരായ കുര്യാച്ചന്, മത്തച്ചന്, ലില്ലി ജോയി, ഈപ്പച്ചന്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുത്തോലപുരം സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.