കൂത്താട്ടുകുളം: ആദ്യകാല സി.പി.എം പ്രവർത്തക ചെള്ളയ്ക്കപ്പടി നെടുംപുറത്ത് (ചെള്ളയ്ക്കൽ) എം.എസ്. അന്നമ്മ (96) നിര്യാതയായി. കൂത്താട്ടുകുളം പഞ്ചായത്ത് മുൻ അംഗവും റിട്ട. അധ്യാപികയുമായിരുന്നു. പിറമാടം മാങ്കുളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ആദ്യകാല കമ്യൂണിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പരേതനായ എൻ. സി. ചാക്കോ. മകൻ: പരേതനായ അബു എബ്രാഹം. മരുമകൾ: ഷെൽബി (എ.ഇ. തിരുമാറാടി പഞ്ചായത്ത്). സംസ്കാരം വെള്ളിയാഴ്ച 11ന് വടകര മുത്തപ്പൻ പള്ളി സെമിത്തേരിയിൽ.