പിറവം: കുറുപ്പന്തറ ജോ ഡെൻറൽ ക്ലിനിക്കിെല ഡോ. തര്യൻ വരിക്കശ്ശേരിൽ (73) നിര്യാതനായി. കേരള കോൺ (എം) മണ്ഡലം പ്രസിഡൻറായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: തെക്കേ വല്യാറ തൈക്കാട്ടുശ്ശേരി കുടുംബാംഗം സിസമ്മ (റിട്ട. അധ്യാപിക, എഴുപുന്ന സെൻറ് റാഫേൽ സ്കൂൾ). മക്കൾ: ഡോ. ജോഫിൻ (സെൻറ് ജോൺസ് കോളജ്, അഞ്ചൽ), ജോബിൻ (എസ്.എച്ച് കോളജ്, തേവര). മരുമക്കൾ: ലോല പൗലോസ്, മേജർ സി.വി. അമേഘ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പിറവം ലിറ്റിൽ ഫ്ലവർ കത്തോലിക്കപള്ളി സെമിത്തേരിയിൽ.