കോതമംഗലം: കേരള കർഷകത്തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറും സി.പി.എം കോതമംഗലം ഏരിയ കമ്മിറ്റി അംഗവുമായ നെല്ലിക്കുഴി ആഞ്ഞേലിയിൽ അസീസ് റാവുത്തർ (70) നിര്യാതനായി. നെല്ലിക്കുഴി പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡൻറ്, ജില്ല പഞ്ചായത്ത് അംഗം, ട്രേഡ് യൂനിയനുകളുടെ ഭാരവാഹി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1970ൽ തിരുവനന്തപുരത്ത് നടന്ന എസ്.എഫ്.ഐ രൂപവത്കരണ സമ്മേളനത്തിലും 1980ൽ ലുധിയാനയിൽ നടന്ന ഡി.വൈ.എഫ്.ഐ രൂപവത്കരണ സമ്മേളനത്തിലും പ്രതിനിധിയായിരുന്നു. ഭാര്യ: മിസ. മക്കൾ: അൻസി, ബാദുഷ (കുറ്റിലഞ്ഞി സർവിസ് സഹകരണ ബാങ്ക്), മിൻസി. മരുമക്കൾ: ഐഷ, നിയാസ് (വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലർക്ക്).