കോതമംഗലം: കുത്തുകുഴി പുന്നച്ചാലി ലാസറിെൻറ മകൻ ജോയി (71) നിര്യാതനായി. ചുമട്ടുതൊഴിലാളി യൂനിയൻ മുൻ ജില്ല സെക്രട്ടറിയായിരുന്നു. ഭാര്യ: അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി കുടുംബാംഗം ലില്ലി. മക്കൾ: മിനു (യു.എ.ഇ), ജൂലി (യു.എ.ഇ), ലാർസൻ (മാക്ളിയോർട്ട്സ് ഫാർമസൂട്ടിക്കൽസ്). മരുമക്കൾ: ബിജോയി (യു.എ.ഇ), ജിൻേറാ (യു.എ.ഇ). സംസ്കാരം വെള്ളിയാഴ്ച 3.30ന് കുത്തുകുഴി സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.