മലയാറ്റൂർ: സെൻറ് തോമസ് യു.പി വിഭാഗം റിട്ട. അധ്യാപിക മലയാറ്റൂർ ഊരക്കാടൻ വീട്ടിൽ പരേതനായ ജോർജ് ഭാര്യ സെലിൻ (78) നിര്യാതയായി. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ മുൻ മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ടൈറ്റസ് (കായിക അധ്യാപകൻ, സെൻറ് തോമസ് സ്കൂൾ), ജയിംസ്(മാനേജർ, ബോഷ് കോയമ്പത്തൂർ), അരുൺ (മുംബൈ), നൈസി. മരുമക്കൾ: ആൻലി (ടീച്ചർ ട്രെയിനിങ് സ്കൂൾ, ഇരിങ്ങാലക്കുട), അയോണ (ടാറ്റാ കൺസൾട്ടൻസി കോയമ്പത്തൂർ), എലിസബത്ത് (നഴ്സ്), സിബിൻ (പുണെ).