ചുണങ്ങംവേലി: അഗതികളുടെ സഹോദരിമാരുടെ സന്ന്യാസസമൂഹത്തിലെ സെൻറ് മേരീസ് േപ്രാവിൻസ് അംഗം സിസ്റ്റർ ജിയോ ഇളപ്പുപാറയ്ക്കൽ എസ്.ഡി. (85) നിര്യാതയായി. പരേത കാഞ്ഞിരപ്പിള്ളി കുന്നുംഭാഗം സെൻറ് ജോസഫ്സ് പള്ളി ഇടവകയിൽ പരേതരായ ഇളപ്പുപാറയ്ക്കൽ ജോൺ-ഏലിസബത്ത് ദമ്പതികളുടെ മകളാണ്. ചുണങ്ങംവേലി, ഊന്നുകൽ, എറണാകുളം, ചേരാനല്ലൂർ, പള്ളുരുത്തി, മൂവാറ്റുപുഴ, ചെമ്മനത്തുകര, ഉദയനാപുരം, വാഴക്കുളം, വല്ലം, കുഴുപ്പിള്ളി, പെരുമാനൂർ, വൈക്കം, പള്ളുരുത്തി, കാഞ്ഞൂർ എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: ലീലാമ്മ, ലൂസിക്കുട്ടി, സി.സിസിലി (പ്രസേൻറഷൻ കോൺവെൻറ്) പരേതരായ ആനി, തങ്കമ്മ, അമ്മിണി, ത്രേസ്യാമ്മ, സി.വിൻസൻറ് എസ്.എ.ബി.എസ്, കത്രിക്കുട്ടി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ചുണങ്ങംവേലി എസ്.ഡി മാത മഠം സെമിത്തേരിയിൽ.