അങ്കമാലി: തുറവൂര്‍ പുതുപ്പാറ പത്രോസിെൻറ മകന് ജോസഫ് (91) നിര്യാതനായി. ഭാര്യ: വാതക്കാട് കൈതാരത്ത് കുടുംബാംഗം ആനി. മക്കള്‍: മേരി പോൾ, അഡ്വ. പോളച്ചന് പുതുപ്പാറ (റിട്ട. അധ്യാപകൻ, സെൻറ് ജോസഫ് ഹൈസ്കൂൾ, അങ്കമാലി), കൊച്ചുറാണി (റിട്ട. പ്രധാന അധ്യാപിക, നെഹ്റു മെമ്മോറിയല്‍ എല്‍.പി സ്കൂള്‍, മൂക്കന്നൂര്‍), അല്‍ഫോന്‍സ, ലൂസി (റിട്ട. അധ്യാപിക, ഹോളി ഫാമിലി സി.ജി.എച്ച്. എസ് കോണ്‍വെൻറ് ഗേള്‍സ് ഹൈസ്കൂള്‍, തൃശൂര്‍). മരുമക്കള്‍ : പോൾ (റിട്ട. മാനേജര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), റൂബി (റിട്ട. പ്രധാന അധ്യാപിക, മാര്‍ അഗസ്റ്റിൻസ് ഹൈസ്കൂള്‍, തുറവൂര്‍), ജോർജ്, ജെയിംസ്, പോൾസൺ (റിട്ട. അസിസ്റ്റൻറ് മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തുറവൂര്‍ സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.