ആലുവ: പഴംപൊരി കഴിക്കുന്നതിനിെട ശ്വാസതടസ്സം അനുഭവപ്പെട്ടയാൾ ഹൃദയാഘാതം മൂലം മരിച്ചു. ആലുവ തോട്ടക്കാട്ടുകാര പാനികുളങ്ങര വീട്ടിൽ പരേതനായ റിട്ട. ക്യാപ്റ്റൻ ജോസഫിെൻറ മകൻ ഡോയിഡാണ് (53) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെ വീട്ടിലാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. പഴംപൊരി തൊണ്ടയിൽ കുടുങ്ങിയതാണെന്ന സംശയത്താൽ ഉടൻ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ: ഷൈജ. മക്കൾ: ഡൊമിനിക്, ആൻറണി.