മുണ്ടക്കയം: ടൗണിലെ ആദ്യകാല വ്യാപാരി എ.ബി.സി ഹോമിൽ എ.ബി.സി. അസീസ് (82) നിര്യാതനായി. മുസ്ലിംലീഗ് കോട്ടയം ജില്ല കമ്മിറ്റി അംഗം, മുണ്ടക്കയം കൺസ്യൂമർ സ്റ്റോർ പ്രസിഡൻറ്, കർഷക സംഘം മണ്ഡലം വൈസ് പ്രസിഡൻറ്, മർച്ചൻറ്സ് അസോസിയേഷൻ യൂനിറ്റ് അംഗം, ടൗൺ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കൂട്ടിക്കൽ കല്ലുപുരയ്ക്കൽ കുടുംബാംഗം ഐഷാബീവി. മക്കൾ: സിറാജുദ്ദീൻ, റിയാസുദ്ദീൻ, ഷിഹാബുദ്ദീൻ, നിസാമുദ്ദീൻ, ഷിയാസുദ്ദീൻ (ദോഹ), സാജിദ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: നജ്മ, ഹസീന, ഷബാന, സറീന, നിസ, ഷബ്നം.