നെട്ടൂർ: ദേശീയപാതയിൽ പള്ളി സ്റ്റോപ്പിനു സമീപം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും മരട് സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറുമായ തൗണ്ടയിൽ ടി.പി. ആൻറണി മാസ്റ്ററുടെ ഭാര്യ സാറാ കുട്ടി (റിട്ട. അധ്യാപിക-75) നിര്യാതയായി. തിരുവാണിയൂർ കോക്കപ്പിള്ളി മൂലയിൽ തലപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സ്വീറ്റി സുവർണ, സജിത് (കുട്ടൻ). മരുമക്കൾ: കെ.എ. ആൻഡ്രൂസ് (മർച്ചൻറ് നേവി), ബിന്ധ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെട്ടൂർ വിശുദ്ധ കുരിശിെൻറ ദേവാലയ സെമിത്തേരിയിൽ.