കുറവിലങ്ങാട്: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു. വെമ്പള്ളി കദളിക്കാട്ടിൽ അലൻ -ശ്രുതി ദമ്പതികളുടെ മകൾ റൂത്ത് മറിയമാണ് മരിച്ചത്. അതിരമ്പുഴ പഞ്ചായത്തിൽ കരാർ ജോലിക്കാരിയാണ് ശ്രുതി. പിതാവ് ടൈൽസ് പണിക്കാരനും. റൂത്ത് മറിയത്തിനെയും സഹോദരി സെയ്റയെയും ശ്രുതിയുടെ വീട്ടിലാക്കി ഇരുവരും ജോലിക്ക് പോയതാണ്. സമീപത്തെ കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ റൂത്ത് മറിയം ഫ്രിഡ്ജിന് പിന്നിൽ ഒളിച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. ഉടൻ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുറവിലങ്ങാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.