പറവൂർ: പുഴയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചേന്ദമംഗലം കിഴക്കുംപുറം പാണ്ടിശ്ശേരിൽ ഉണ്ണികൃഷ്ണൻ - മിനി ദമ്പതികളുടെ മകൻ മിഥുൻ കൃഷ്ണയാണ് (28) മരിച്ചത്. വെടിമറ പണിക്കരച്ചൻ ക്ഷേത്രത്തിനുസമീപം പെരിയാറിെൻറ കൈവഴിയായ പുഴയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് ഇയാൾ ഇറങ്ങിയത്.പറവൂത്തറ ഭാഗെത്ത സുഹൃത്തിനൊപ്പം വന്ന ഇയാൾ പല വീടുകളുടെയും പറമ്പിലൂടെ കടന്നാണ് പുഴ തീരത്തെത്തിയത്. തുടർന്ന് അക്കരക്ക് നീന്തുകയായിരുന്നു.മുക്കാൽ ഭാഗത്തോളം നീന്തിയ ശേഷമാണ് മുങ്ങിയത്. മിഥുൻ പുഴയിൽ ചാടിയശേഷം ഇവിടെനിന്ന് പോയ സുഹൃത്ത് തിരിച്ചെത്തി പരിസരവാസിയോട് അന്വേഷിച്ചു. മിഥുൻ വെള്ളത്തിൽ മുങ്ങിപ്പോയെന്ന് അറിഞ്ഞ ഇയാൾ ഒച്ചെവച്ചശേഷം ഓടിപ്പോയി.ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ എത്തിയ സ്കൂബ ഡൈവിങ് അംഗങ്ങളായ റൗള ഷെരീഫും പി.ബി. രാജേഷും പൊലീസും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഭാര്യ: ഗ്രീഷ്മ. സഹോദരങ്ങൾ: നിഥിൻ, ജിബിൻ.