അങ്കമാലി: കാറിെൻറ പിറകിലിടിച്ച് റോഡില്‍ തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു. അങ്കമാലി മൂക്കന്നൂര്‍ പാലാക്കവലയില് കോട്ടയ്ക്കല്‍ വീട്ടില്‍ കെ.പി. ജഗനാണ് (47) മരിച്ചത്. പാലക്കാട് മുതലമഠം വീട്ടില്‍ പീതാംബരെൻറയും സുബ്ബലക്ഷ്മിയുടെയും മകനാണ്. ദേശീയപാതയില്‍ കരയാംപറമ്പ് സിഗ്നല്ക്കവലയില് വ്യാഴാഴ്ച രാത്രി 7.30നായിരുന്നു അപകടം. അങ്കമാലി ബസിലിക്ക ഇടത്തോട് പാടം കവലയിലെ ഭാര്യ വീട്ടില്‍ നിന്ന് മൂക്കന്നൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ മുന്നിലെ കാര്‍ സിഗ്നല്‍ കണ്ട് പൊടുന്നനെ നിര്‍ത്തിയതോടെയായിരുന്നു അപകടം. റോഡില്‍ തലതല്ലി വീണ് അവശനിലയിലായ ജഗനെ കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അനു. മകള്‍: അക്ഷയ (അങ്കമാലി ഹോളിഫാമിലി സ്കൂള്‍).