പെരുമ്പാവൂർ: ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചേലാമറ്റം വെട്ടിക്കൽ വീട്ടിൽ അബ്ദുൽ കരീമാണ് (70) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് എം.സി റോഡിലെ വല്ലം ജങ്ഷനിലായിരുന്നു അപകടം. പെരുമ്പാവൂരിൽനിന്ന് വീട്ടിലേക്ക് വരുേമ്പാൾ കരീം സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ, ജലീൽ, സലീന, സൽമ. മരുമക്കൾ: സാദിഖ്, ഫാരിഷ, നസീമ.