സെയ്തുപിള്ള
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ കര്‍ഷക പ്രസ്ഥാനത്തിെൻറയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആദ്യകാല നേതാവ് പേഴക്കാപ്പിള്ളി കുന്നപ്പിള്ളി വീട്ടില്‍ കെ.എം. സെയ്തുപിള്ള (88) നിര്യാതനായി. കിഴക്കന്‍മേഖലയില്‍ കര്‍ഷകരെ സംഘടിപ്പിക്കുന്നതിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള സമരത്തിലും മുന്നണിപ്പോരാളിയായിരുന്നു. മരണവിവരം അറിഞ്ഞ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും സാമൂഹിക, സാംസ്കാരിക, രാഷ്്ട്രീയ രംഗങ്ങളിലുള്ള നിരവധിപേര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ: കെ.ഇ. ഫാത്തിമ. മക്കള്‍: കെ.എസ്. സലിം (റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍), റഹീം, കെ.എസ്. റഷീദ് (സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം), ഹാജറ, കെ.എസ്. അസീസ് (വിദ്യാഭ്യാസ വകുപ്പ്), കെ.എസ്. അബീസ് (പൊലീസ്). മരുമക്കള്‍: സഫിയ, ജസീബ, സീനത്ത്, ബുഷ്റ, ആബിദ, യൂസുഫ്.