വാഴക്കുളം: കദളിക്കാട് വടക്കുംപറമ്പിൽ വി.സി. മാത്യു-87 (റിട്ട. അധ്യാപകൻ, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ തൊടുപുഴ) നിര്യാതനായി. ഭാര്യ: തൊടുപുഴ ഇടിയനാകണ്ടത്തിൽ കുടുംബാംഗം ഐ.സി. അന്ന (റിട്ട. ഡെപ്യൂട്ടി കലക്ടർ, എറണാകുളം). മക്കൾ: സൗമ്യ, പരേതനായ ഷിബു സി. മാത്യു. മരുമകൻ: ജോഷി (ഷാർജ). സംസ്കാരം തിങ്കളാഴ്ച 2.30ന് കദളിക്കാട് വിമലമാത പള്ളി സെമിത്തേരിയിൽ.