കലൂർ: സി.പി.എം അശോക റോഡ് ബ്രാഞ്ച് അംഗം ചെട്ടിപ്പറമ്പിൽ സി.എം. അസീസ് ഹാജി (74) നിര്യാതനായി. നുസ്രത്തുൽ മസാക്കിൻ ട്രസ്റ്റ് പ്രസിഡൻറും അൽഫജർ ചാരിറ്റബിൾ ട്രസ്റ്റ് അംഗവും കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗവുമാണ്. കൊച്ചി കോർപറേഷൻ കൗൺസിലർ, കലൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നബീസ. മക്കൾ: ഇക്ബാൽ, സാജിത, സിദ്ദീഖ്, സാബിറ. മരുമക്കൾ: അബ്ബാസ്, തുംസി, ഉമൈബ, സുനിൽ. ഖബറടക്കം തിങ്കളാഴ്ച 11ന് കലൂർ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.