കാലടി: ശീരവള്ളി ഇല്ലത്തിൽ (പ്രണവം) പരേതനായ പ്രഫ. എൻ.കെ. നമ്പൂതിരിയുടെ ഭാര്യ സുഭദ്ര അന്തർജനം (85) നിര്യാതയായി. ഹരിപ്പാട് ഏവൂർ അരിയന്നൂർ ഇല്ലം കുടുംബാംഗമാണ്. മക്കൾ: കെ.എൻ. നമ്പൂതിരി (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ), ശോഭ (യു.എസ്.എ), ഉഷ (മാനേജർ, കെ.എസ്.എഫ്.ഇ, കലൂർ). മരുമക്കൾ: ശ്രീദേവി നമ്പൂതിരി, വാസുദേവൻ നമ്പൂതിരി (യു.എസ്.എ), ജയദേവൻ നമ്പൂതിരി (ബിസിനസ്, എറണാകുളം).