ആലങ്ങാട്: നീറിക്കോട് കാരിക്കുഴി പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. നീറിക്കോട് എസ്.എൻ.ഡി.പിക്ക് സമീപം കളത്തിപ്പറമ്പിൽ പരേതനായ കൊച്ച് ഔസോയുടെ ഭാര്യ അന്നമാണ് (80) മരിച്ചത്. ശനിയാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മക്കൾ: മാത്തുക്കുട്ടി, കുഞ്ഞച്ചൻ, ജെസി. മരുമക്കൾ: ജാൻസി, പരേതനായ വർഗീസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് നീറിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.